കേരളം

കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടിയില്‍ ഇടപെടില്ല; ജൂണ്‍ 30നുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പിരിച്ചുവിട്ട ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീം കോടതി ജൂണ്‍ 30വരെ സമയം അനുവദിച്ചു. 

ഷെഡ്യൂള്‍ മുടങ്ങാതെ ഇരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് താത്കാലിക െ്രെഡവര്‍മാരെ നിയമിക്കാം.എന്നാല്‍ ഇങ്ങനെ നിയമിക്കുന്നവരെ 180 ദിവസത്തില്‍ അധികം തുടരാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട ഹൈകോടതി വിധി സുപ്രീം കോടതി ഇന്നലെ ശരി വച്ചിരുന്നു.

തൊഴിലാളി യൂണിയന്‍ ശക്തമായ കെഎസ്ആര്‍ടിസിയില്‍ സ്ഥിര ജീവനക്കാര്‍ അവധി എടുക്കുന്നതിനാല്‍ താത്കാലിക െ്രെഡവര്‍മാര്‍ ഇല്ലെങ്കില്‍ സര്‍വീസ് മുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസി അഭിഭാഷകന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്