കേരളം

നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍ ആര്‍ മാധവമേനോന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ  നിയമപണ്ഡിതനായ ഡോ. എന്‍ ആര്‍  മാധവമേനോന്‍ (84) അന്തരിച്ചു.  രാത്രി പന്ത്രണ്ടരയോടെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍ രമേശും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍.

ബംഗലൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായ മാധവമേനോന്‍ കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിയമരംഗത്തിനു നല്‍കിയ സംഭാവനകളെ മാനിച്ചു 2003 ല്‍ രാജ്യം  പത്മശ്രീ നല്‍കി ആദരിച്ചു.

തിരുവനന്തപുരം വഞ്ചിയൂര്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ്. തിരുവനന്തപുരം ലോ കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും കരസ്ഥമാക്കി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും തുടര്‍ന്നു പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമൂഹ്യസേവനരംഗത്തു സജീവമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി