കേരളം

പ്ലസ് വൺ പ്രവേശം; വെള്ളിയാഴ്ച മുതൽ അപേക്ഷിക്കാം; ആദ്യ അലോട്ട്മെന്റ് 24ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മറ്റന്നാൾ (മെയ് പത്ത്)  മുതൽ അപേക്ഷ നൽകാം. 20ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട് മെന്റ് 24നും നടക്കും. 

ജൂൺ മൂന്നിനാണ് ഇത്തവണ ക്ലാസുകൾ ആരംഭിക്കുന്നത്. പ്ലസ് വൺ ക്ലാസുകളും ജൂൺ മൂന്നിന് തന്നെ തുടങ്ങും. ഇതാദ്യമായാണ് ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസുകൾ ആരംഭിക്കുന്നതെന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അറിയിച്ചു. 

ഹയർ സെക്കൻഡറിയിൽ ഇത്തവണ 84.33 ആണ് വിജയ ശതമാനം. 3,11,375 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. സർക്കാർ സ്കൂള‌ുകളിൽ 83.04 ശതമാനം വിജയം നേടി. 71 സ്കൂളുകൾ നൂറു മേനി വിജയം സ്വന്തമാക്കി. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനമാണ് വിജയം. 

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം  87.44 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയിൽ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിൽ 77.34 ശതമാനവുമാണ് വിജയം. 14,224 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്