കേരളം

അപകടത്തില്‍ കൈ നഷ്ടപ്പെട്ട ബികോം വിദ്യാര്‍ത്ഥിക്ക് കൃത്രിമ കൈ; കെ.കെ. ശൈലജയ്ക്ക് വീണ്ടും കൈയടി

സമകാലിക മലയാളം ഡെസ്ക്

ന്റെ പ്രവര്‍ത്തനം കൊണ്ട് കൈയടി നേടുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം ഫേയ്‌സ്ബുക്ക്‌ പോസ്റ്റില്‍ കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായം ലഭ്യമാക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ നല്‍കിയിരിക്കുകയാണ് മന്ത്രി. 

കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.37 ലക്ഷം രൂപയുടെ കൈ പിടിപ്പിച്ചത്. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സഹായം. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനങ്ങളോട് കൂടി കൃത്രിമ കൈ പിടിപ്പിച്ച ഷിബിനെ നേരിട്ട് കാണാനും മന്ത്രി മറന്നില്ല. ഷിബിന് സഹായം നല്‍കിക്കൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റ് വൈറലാകുകയാണ്. മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. 

കെ.കെ ശൈലജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു