കേരളം

ഒരു വര്‍ഷമായി പതിമൂന്നുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് അമ്മ മറച്ചുവെച്ചു; അച്ഛന് പിന്നാലെ അമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അറസ്റ്റില്‍. പീഡന വിവരം മറച്ചുവച്ചതിന് പോക്‌സോ നിയമപ്രകാരമാണ് അമ്മയ്‌ക്കെതിരേ കേസെടുത്തത്. കേസില്‍ വൈപ്പിന്‍ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്ന് എസ്.ഐ പി.ടി. ബിജോയ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വനിത പോലീസെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടിയെ മുത്തച്ഛന്റെയും മുത്തശിയുടെയും സംരക്ഷണയില്‍ വിട്ടു. അറസ്റ്റിലായ അമ്മയേയും രണ്ടാനച്ഛനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല