കേരളം

കമ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശമില്ല, അധികാരത്തിന്റെ ഹുങ്കെന്ന് കുമ്മനം രാജശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

ആറന്മുള: സംസ്‌കാരവും പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്  കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തോടുള്ള പ്രതിബദ്ധതയോടെയാകണം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ജനങ്ങളുടെ ഉള്ളിലെ ആധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുള്ളതാകണം അതെന്നും സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. നവോത്ഥാനത്തെ സിപിഎം കച്ചവടച്ചരക്കാക്കിയിരിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി പിണറായി നവോത്ഥാന മൂല്യങ്ങളെ വിറ്റഴിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശമില്ല, അധികാരത്തിന്റെ ഹുങ്കാണ്. 

നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമത്തെ ഒറ്റക്കെട്ടായാണ് ഹിന്ദു സമൂഹം ചെറുത്തു തോല്‍പിച്ചത്. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകണം. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തി പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍