കേരളം

ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം: രാത്രി എട്ടരയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലേക്ക് വണ്ടിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനത്തെ വലയ്ക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്താതെ റെയില്‍വേ. രാത്രി എട്ടരയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് വടക്കന്‍കേരളത്തിലേക്ക് ട്രെയിനില്ലാത്ത നടപടിയില്‍ മാറ്റമില്ല. അറ്റകുറ്റപ്പണിയും നവീകരണജോലിയും കണക്കിലെടുത്താണ് സമയമാറ്റമെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. 

അമൃത, രാജ്യറാണി എക്‌സ്പ്രസുകളെ പ്രത്യേക ട്രെയിനുകളാക്കി വ്യാഴാഴ്ച മുതലാണ് സര്‍വീസ് തുടങ്ങിയത്. ഇതോടൊപ്പം പുറപ്പെടുന്ന സമയം രണ്ടു മണിക്കൂര്‍ നേരത്തെയാക്കി. അമൃത എക്‌സ്പ്രസ് 8.30ന് തിരുവനന്തപുരത്ത് നിന്നും, രാജ്യറാണി 8.50ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. 

ഇതോടൊപ്പം രാത്രി 8.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്‌സപ്രസ് ഇപ്പോള്‍ സ്ഥിരമായി കൊച്ചുവേളിയില്‍ നിന്നാണ് പുറപ്പെടുന്നത്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി