കേരളം

വളാഞ്ചേരി പീഡനം: കൊല്ലുമെന്ന് ഭീഷണി; പ്രതിയെ അറസ്റ്റുചെയ്യാത്തത് കെടി ജലീലുമായുള്ള അടുത്ത ബന്ധം; ഭര്‍ത്താവിനെതിരെ കേസെടുത്തത് കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍; വെളിപ്പെടുത്തലുമായി സഹോദരി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരി പീഡനക്കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പെണ്‍കുട്ടിയുടെ സഹോദരി. പീഡനക്കേസിലെ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു അന്വേഷണം പോലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഇതിന് കാരണം മന്ത്രി കെടി ജലീലുമായി പ്രതിയ്ക്കുള്ള അടുത്ത ബന്ധമാണെന്നും സഹോദരി പറയുന്നു. 

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലകോണുകളില്‍ നിന്നും ഭീഷണി ഉയരുകയാണ്. ദിവസവും വ്യത്യസ്തമായ നിരവധി നമ്പറുകളില്‍ നിന്നാണ് ഭീഷണിയുണ്ടാവുന്നത്. അതിനെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും സഹോദരി പറുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നാണ് ഭീഷണിയെന്നും സഹോദരി പറയുന്നു. കേസ് നല്‍കിയിട്ട് ഒരാഴ്ച കഴിഞ്ഞു. പതിനാറ് വയസ്സുള്ള തന്റെ സഹോദരിയോടാണ് അയാള്‍ മോശമായി പെരുമാറിയത്. നാളെ സമൂഹത്തില്‍ ഒരുപെണ്‍കുട്ടിക്കും ഇത്തരമൊരവസ്ഥ വരരുതെന്നും സഹോദരി വ്യക്തമാക്കി.

തന്റെ ഭര്‍ത്താവ് സഹോദരിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ്് പൊലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണ്. ഇന്നലെയാണ് ഭര്‍ത്താവിന്റെ പേരില്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തത്. പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡിപ്പിച്ചെന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിനെതിരെ ഇത്തരത്തില്‍ ഒരു കേസെടുത്ത് സമ്മര്‍ദ്ദത്തിലാക്കാനാണ് പൊലീസും ഉന്നതരും ശ്രമിക്കുന്നത്. ഭര്‍ത്താവ് പീഡിപ്പിച്ചതായി ഒരിക്കല്‍ സഹോദരി വീ്ട്ടില്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വളാഞ്ചേരി എസ്എച്ച്ഒ എസ്പി സുധീരന്‍ പറഞ്ഞു.പീഡനത്തിനിരയായ പതിനാറുകാരിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നിര്‍ഭയ ഹോമിലെ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തിയ തുടര്‍ കൗണ്‍സിലിങ്ങിലാണ് സഹോദരി ഭര്‍ത്താവിനെതിരെയും ആരോപണമുണ്ടായത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സഹോദരി ഭര്‍ത്താവില്‍നിന്ന് പീഡനശ്രമം ഉണ്ടായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ