കേരളം

23 കിലോമീറ്ററോളം ബൈക്കില്‍ തൂങ്ങിക്കിടന്ന് പാമ്പ്: യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഓടുന്ന ബൈക്കില്‍ യാത്രക്കാരനൊപ്പം യാത്ര ചെയ്ത് പാമ്പ്, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കാസര്‍കോട്ടു നിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ വണ്ടിയിലാണ് പാമ്പ് കയറിക്കൂടിയത്. 23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ് ഇയാള്‍ പാമ്പിനെ കണ്ടത്.

പാമ്പ് ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ നേരത്തെ കയറിയതാണെന്നാണ് സംശയം. റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് കുലുങ്ങുകയും പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയും ചെയ്തു. 

ഈ സമയം പരിഭ്രാന്തനായ യുവാവ് ബൈക്ക് ഒരു വിധം നിര്‍ത്തി യുവാവ് റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. അവരെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ