കേരളം

മാതാപിതാക്കളെ സംരക്ഷികാതിരുന്ന മകന്റെ സ്ഥലം കളക്ടര്‍ പിടിച്ചെടുത്തു; നടപടി സ്വത്ത് കൈക്കലാക്കിയതിന് പിന്നാലെയുള്ള ക്രൂരതയെ തുടര്‍ന്ന്‌

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മാതാപിതാക്കളില്‍ നിന്നും സ്വത്ത് സ്വന്തമാക്കിയതിന് ശേഷം അവരെ സംരക്ഷിക്കാന്‍ തയ്യാറാവാതിരുന്ന മകന്റെ സ്ഥം തിരിച്ചെടുത്ത് ജില്ലാ കളക്ടര്‍. മാതാപിതാക്കള്‍ മകന് നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ് കളക്ടര്‍ പിടിച്ചെടുത്ത് ദമ്പതികള്‍ക്ക് നല്‍കിയത്.

മുതിര്‍ന്ന പൗരന്മാരുടേയും, മാതാപിതാക്കളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007ലെ നിയമത്തിലെ 23ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ നടപടി. ഇനിയുള്ള കാലം തങ്ങളെ സംരക്ഷിക്കാം എന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മകന് ഇവര്‍ ഭൂമി നല്‍കിയത്. പാലവയല്‍ മലാങ്കടവില്‍ പനന്താനത്ത് ഏലിയാമ്മയുടെ മകന്‍ കെ.എം.എബ്രഹാമിനെതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി. 

ദാനാധാര പ്രകാരം 2012ലാണ് ഇവര്‍ ഭൂമി മകന് പതിച്ചു നല്‍കിയത്. എന്നാല്‍ സ്ഥലം സ്വന്തം പേരിലായതിന് പിന്നാലെ മകന്‍ നിലപാട് മാറ്റിയെന്നും, തങ്ങളെ മര്‍ദ്ദിച്ചിരുന്നതായും വൃദ്ധദമ്പതികള്‍ പറയുന്നു. വിചാരണ നടക്കവേ, മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് മകന്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ പതിച്ച് കൊടുത്ത ഭൂമി തിരികെ ലഭിക്കാന്‍ നടപടി വേണം എന്നാണ് മാതാപിതാക്കള്‍ ആവശ്യം ഉന്നയിച്ചത്. 

ദാനമായോ, അല്ലാതെയോ മാതാപിതാക്കളുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും, അത് ലഭിച്ച വ്യക്തി അവര്‍ക്ക് സംരക്ഷണം നല്‍കാതെയുമിരുന്നാല്‍ അത്തരം കൈമാറ്റങ്ങള്‍ക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമത്തില്‍ പറയുന്നുവെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്