കേരളം

ബാങ്ക് നടപടി സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്; കർശന നടപടിയെന്ന് റവന്യൂ മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജപ്തിയുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എല്ലാ ബാങ്കുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജപ്തി നടപടികൾ തുടരാനുള്ള നീക്കം സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് കളക്ടർ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനൽകിയ റിപ്പോർട്ടിൽ പറയുന്നു. 

മോറട്ടോറിയം നിലനിൽക്കേ സർക്കാർ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയിൽ അതൃപ്തി അറിയിച്ച റവന്യൂ മന്ത്രി സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കാനറാ ബാങ്കിന്റെ ജനറൽ മാനേജർ അടക്കമുള്ളവരോട് മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിച്ചു.

സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവർത്തിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സർക്കാർ നിർദ്ദേശം നൽകി. സ്ഥലം എംഎൽഎ നിർദ്ദേശിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ