കേരളം

കാര്‍ഡിന്റെ 16 അക്ക നമ്പര്‍ പറഞ്ഞു, വിശ്വസിച്ച് ഒടിപി നമ്പര്‍ കൈമാറി; 38,000 രൂപ നഷ്ടമായെന്ന് യുവാവ്, വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ എറണാകുളം നെട്ടൂര്‍ സ്വദേശിക്ക് 38000 രൂപ നഷ്ടമായി. കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി ഉയര്‍ത്തിത്തരാമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ എന്ന വ്യാജേന  വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് നെട്ടൂര്‍ തൗണ്ടയില്‍ ടി പി ആന്റണിയുടെ മകന്‍ സജിത്ത് പരാതി നല്‍കി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പരിധി 40,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അധികൃതര്‍ എന്ന വ്യാജേനയാണ് വിളിച്ചത്.ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്നായിരുന്നു സംസാരം. കാര്‍ഡിന്റെ 16 അക്ക നമ്പര്‍ ഇവര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വിശ്വസിച്ച സജിത് ഫോണിലേക്ക് വന്ന ഒടിപി നമ്പര്‍ കൈമാറി. പേ ടിഎം വഴി 30000 രൂപയ്ക്കും 8000 രൂപയ്ക്കും സാധനങ്ങള്‍ വാങ്ങിയതായി എസ്എംഎസ് സന്ദേശം വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. സൈബര്‍ പൊലീസിനും പനങ്ങാട് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍