കേരളം

പൂരത്തിന്റെ പകര്‍പ്പവകാശം സോണി മ്യൂസിക്കിനെന്ന് ആരോപണം: വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി, വിവാദം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് വിവാദം ഒടുങ്ങുന്നില്ല. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. 

എന്നാല്‍ കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ദുഃഖം തോന്നുന്നൂവെന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്. 'ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്‌റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോക്ക് എനിക്ക് പങ്കില്ല. 

വീഡിയോ പ്രശാന്ത് പ്രഭാകറും പോസ്റ്റണ്‍ മീഡിയയുമാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയിട്ടുള്ളതെന്നാണ് എന്റെ അറിവ്. ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലും നല്‍കിയിട്ടുള്ളതായോ തനിക്ക് അറിയില്ല'- റസൂല്‍പൂക്കുട്ടി പ്രതികരിച്ചു. 

എന്നാല്‍ കമ്പനിയുടെ അനുമതി വാങ്ങിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. പഞ്ചവാദ്യം, പഞ്ചാരിമേളം, ഇലഞ്ഞിത്തറമേളം എന്നിവയാണ് സൗണ്ട് സ്‌റ്റോറിയിലുള്ളത്. ചിത്രത്തിലെ മ്യൂസിക്കിന് കോപ്പിറൈറ്റ് ഉള്ളതിനാല്‍ ഈ മേളങ്ങളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ അത് കോപ്പി റൈറ്റ് ലംഘനമാകും. ഫേസ്ബുക്ക് ലൈവ് കൊടുത്താലും കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകും.

പൂരം ഓണ്‍ലൈന്‍മാധ്യമങ്ങള്‍ ലൈവായി നല്‍കുമ്പോള്‍ കോപ്പിറൈറ്റ് പ്രശ്‌നം നേരിട്ടിരുന്നു. ഇതോടെയാണ് എആര്‍എന്‍ ഉള്‍പ്പെടെയുള്ള പല പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ ജനങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്