കേരളം

പ്ലസ് വൺ പ്രവേശനം; അപേക്ഷ ഇന്നു വരെ സ്വീകരിക്കും

സമകാലിക മലയാളം ഡെസ്ക്

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മേയ് 16 വ്യാഴാഴ്ചവരെ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വി.എച്ച്.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 

അപേക്ഷിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യവും മാര്‍ഗനിര്‍ദേശം നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളുമുണ്ട്.  അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്ക് വ്യാഴാഴ്ചക്കകം സമര്‍പ്പിക്കണം. 

അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച് തിരുത്താം. 

മുഖ്യ അലോട്ട്‌മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കും. തുടര്‍ന്ന്, സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി അക്‌നോളജ്‌മെന്റ് കൈപ്പറ്റണം. ഒറ്റ അപേക്ഷയില്‍ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും മുന്‍ഗണനാക്രമത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം