കേരളം

അദ്ദേഹത്തിനിതെന്തുപറ്റി; മറുപടി കാണാഞ്ഞപ്പോള്‍ ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി; മോദിയെ ട്രോളി എംഎം മണി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വിളിച്ച വാര്‍ത്താസമ്മേളനത്തെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി എന്നായിരുന്നു മണിയുടെ പരിഹാസം.

ബിജെപി ആസ്ഥാനത്തായിരുന്നു മോദിയുടെയും അമിത്ഷായും സംയുക്തമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. 'പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മോദി പറഞ്ഞു. പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍