കേരളം

കാക്കിക്കുള്ളിലെ ആ 'ട്രോൾ ഹൃദയന്‍' ആരാണ്?  മത്സരവുമായി കേരള പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ :  മികച്ച ട്രോളൻ ആരാണെന്ന് കണ്ടെത്താൻ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കേരളാ പൊലീസ്.  ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോൾ ഒരു മത്സരയിനമായി തീരുമാനിച്ചത്.

പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കലാപരമായ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിനുമാണ് മത്സരം നടത്താൻ തീരുമാനിച്ചതെന്ന് ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ 23 വർഷത്തിനിടെ ഇതാദ്യമായാണ് പൊലീസ്  കലാമേള നടത്തുന്നത്.

ട്രോൾ ഉണ്ടാക്കുന്നതിന് പുറമേ കാക്കിക്കുള്ളിലെ എല്ലാ കലാഹൃദയങ്ങളെയും കണ്ടെത്തുന്നതിനായി കഥകളി, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സം​ഗീതം, ഓട്ടൻതുള്ളൽ, മാർ​ഗം കളി, മിമിക്രി തുടങ്ങി 24 ഇനങ്ങളിലായാണ് മത്സരം. ജൂൺ ഒന്ന് വരെയാണ് കലാമേള നിശ്ചയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ