കേരളം

കെവിൻ വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി; മൊഴി മാറ്റിയവരുടെ എണ്ണം ആറായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിൻ വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് ഇത്തവണ കൂറുമാറിയത്. ഇതോടെ വിചാരണക്കിടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. ഫോൺ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് 102ാം സാക്ഷിയായ ഇംത്യാസ് കോടതിയിൽ മൊഴി മാറ്റിയത്. 

അതേസമയം കെവിന്‍റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവർത്തകൻ റെജി ജോൺസൺ ഉൾപ്പെടെ എട്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഷാനു ചാക്കോ ഉൾപ്പെടെയുള്ള 13 പ്രതികൾ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂർക്കട എസ്ബിഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ സ്ഥിരീകരിച്ചു. 

കേസില്‍ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 27ാം സാക്ഷി അലൻ, 98ാം സാക്ഷി സുലൈമാൻ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരും 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴി മാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ