കേരളം

രാഷ്ട്രീയ ചായ് വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; തെരഞ്ഞടുപ്പ് കമ്മീഷന് കെ സുധാകരന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ  യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ് വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കള്ളവോട്ട് തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. 

കണ്ണൂര്‍ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലാണ് റീ പോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തളിപ്പറമ്പിലെ പാമ്പുരുത്തി മണ്ഡലത്തിലുമാണ് റീ പോളിംഗ്. സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ വീണ്ടും കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് കെ സുധാകരന്‍ പറയുന്നു. ഇരുപാര്‍ട്ടികള്‍ക്കും തുല്യസ്വാധീനമുള്ള ബൂത്തുകൡ പരമാവധിപേരെ എത്തിക്കുന്നതിനായി അടുക്കുചിട്ടുമായ പ്രവര്‍ത്തനങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. 

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ വ്യാഴാഴാച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍