കേരളം

വയനാട് നിലനിര്‍ത്തി രാഹുല്‍ അമേഠി കൈവിടും ?; ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും, സാധ്യത തള്ളാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുകയും, അമേഠിയിലെ ലോക്‌സഭാംഗത്വം രാജിവെക്കുകയും ചെയ്‌തേക്കുമെന്ന് പ്രിയങ്കഗാന്ധി. അമേഠിയിലെ എംപി സ്ഥാനം രാഹുല്‍ ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. പ്രമുഖ ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്. 

രാഹുല്‍ അമേഠിയിലെ എംപിസ്ഥാനം ഒഴിഞ്ഞാല്‍ അവിടെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയല്ലെന്നായിരുന്നു മറുപടി. ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.  സമയമാകുമ്പോള്‍ ചര്‍ച്ച നടത്തുമെന്നും പ്രിയങ്ക പറഞ്ഞു. 

1980 മുതല്‍ ചെറിയ ഇടവേളയൊഴിച്ച്, നെഹ്‌റു കുടുംബമാണ് അമേഠിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുനന്ത്. കഴിഞ്ഞ മൂന്നുടേമായി രാഹുല്‍ഗാന്ധിയാണ് അമേഠിയുടെ എംപി. ഇത്തവണ ഉത്തരേന്ത്യയ്ക്ക് പുറമേ, ദക്ഷിണേന്ത്യയിലും മല്‍സരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വയനാട്ടിലും രാഹുല്‍ മല്‍സരിക്കുകയായിരുന്നു. വയനാടിനെ കൈവിടില്ലെന്ന് പ്രചാരണത്തിന് എത്തിയപ്പോഴും രാഹുല്‍ സൂചിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്