കേരളം

കാത്തിരിക്കാം മൂന്ന് ദിവസം കൂടി; തെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെയെത്തും, പ്രഖ്യാപനം വൈകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ ഫല പ്രഖ്യാപനത്തിന് മൂന്ന് നാളുകള്‍ മാത്രം. സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍ കഴിയുമെങ്കിലും പ്രഖ്യാപനം വൈകും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ വിവി പാറ്റുകള്‍ കൂടി എണ്ണേണ്ടി  വരുന്നതാണ് പ്രഖ്യാപനം വൈകാന്‍ കാരണമാകുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഒരു മണ്ഡലത്തില്‍ 14 കൗണ്ടിങ് ടേബിള്‍ എന്നാണ് കണക്ക്. 14 ടേബിളുകളിലും ഒരു മെഷീന്‍ എന്ന കണക്കില്‍ എണ്ണിത്തീരുന്നതോടെ ഒരു റൗണ്ടായി കണക്കാക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടണ്ണല്‍ ആരംഭിക്കുക. തപാല്‍ വോട്ടുകളെണ്ണിയാവും തുടക്കം. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണും. എട്ടരയോടെയാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുക.

ഓരോ റൗണ്ടും എണ്ണിത്തീരുന്നത് അനുസരിച്ച് ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവി പാറ്റുകള്‍ എണ്ണുകയുള്ളൂ.

കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്