കേരളം

വ്യാജരേഖ വൈദികന്റെ ആവശ്യപ്രകാരം, തയ്യാറാക്കിയത് തേവരയിൽ വച്ച് ; സൂത്രധാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോമലബാർ സഭയിലെ കർദ്ദിനാൾ ഫാദർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമ്മിച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രേഖ നിർമ്മിച്ച് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത ആദിത്യൻ എന്നയാളാണ് അറസ്റ്റിലായത്. സഭയിലെ തന്നെ ഒരു വൈദികന്റെ ആവശ്യ പ്രകാരമാണ് രേഖ നിർമ്മിച്ചതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. വ്യാജരേഖ നിർമ്മിക്കാൻ ഉപയോ​ഗിച്ച കമ്പ്യൂട്ടർ പൊലീസ് കണ്ടെടുത്തു. തേവരയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

സഭയ്ക്കുള്ളിൽ കർദ്ദിനാളിനെതിരെ വികാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു രേഖയെന്നുംഇയാൾ വെളിപ്പെടുത്തി. എറണാകുളം കോന്തുരുത്തി സ്വദേശിയായ ആദിത്യനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല