കേരളം

കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ കുമ്മനത്തിന് തുലാഭാരം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി തിരുവനന്തപുരത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടല്‍ ചടങ്ങിലും കുമ്മനം സംബന്ധിച്ചു.ഇതിന്റെ ചിത്രങ്ങള്‍ കുമ്മനം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം ജില്ലയിലെ കാട്ടില്‍ മേക്കതില്‍ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ്  ഈ തീരദേശത്തു എത്തുന്നത്.

കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന കേരള സര്‍ക്കാര്‍ സ്ഥാപനം തദ്ദേശ വാസികളായ 800 ഇല്‍ പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവന്‍ ഏറ്റെടുത്തിട്ട് 13 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല. കരിമണല്‍ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങള്‍ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കല്‍ഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആര്‍ എല്‍ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ