കേരളം

നിത്യ വരുമാനം 50 രൂപ, കളഞ്ഞുകിട്ടിയ 15,000 രൂപ തിരികെ ഏല്‍പ്പിച്ച് എണ്‍പതുകാരി; നന്മ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 50 രൂപ നിത്യവരുമാനം മാത്രമുള്ള വയോധിക വഴിയില്‍ കിടന്നു കിട്ടിയ 15000 രൂപ ഉടമയ്ക്കു കൈമാറി . എടത്വ 18ല്‍ ചിറ സരസ്വതിയമ്മ (80) ആണ് മാതൃകയായത്.തലവടി കൈപ്പള്ളിമാലില്‍ ശാന്തമ്മയ്ക്കാണ് അവരുടെ നഷ്ടപ്പെട്ട പണം സരസ്വതിയമ്മ തിരികെ നല്‍കിയത്. എടത്വ കോളജിനു സമീപം ചെറിയ മുറുക്കാന്‍കട നടത്തിയാണ് സരസ്വതിയമ്മ ജീവിക്കുന്നത്. വെള്ളിയാഴ്ച എടത്വ മാര്‍ക്കറ്റില്‍ നിന്നാണ് പണം അടങ്ങിയ പൊതി സരസ്വതിയമ്മയ്ക്കു ലഭിച്ചത്. 

പണമാണെന്നു മനസിലായപ്പോള്‍ എണ്ണാന്‍ പോലും നില്‍ക്കാതെ സമീപത്തെ എ.കെ.ബനാന സ്റ്റാള്‍ ഉടമയെ ഏല്‍പ്പിച്ചു. ഇന്നലെ പണം നഷ്ടപ്പെട്ട ശാന്തമ്മ അന്വേഷിച്ചു വന്നപ്പോള്‍ തുക കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്നു പണമെടുത്ത് മടങ്ങും വഴിയാണ് പൊതി നഷ്ടപ്പെട്ടത്. പ്രതിഫലം നല്‍കിയെങ്കിലും അവര്‍ വാങ്ങിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ