കേരളം

വീട്ടമ്മയുടെ അപകട മരണം: ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പിടിയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വഴിയാത്രക്കാരിയായ വീട്ടമ്മ വാഹമിടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ പിക് അപ് വാന്‍ പൊലീസ് കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന പാറശാല മേലത്താട്ടില്‍ പുത്തന്‍ വീട്ടില്‍ ഷാരോണിനെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എറണാകുളം മനയ്ക്കപ്പടിയിലാണ് സംഭവം. മനയ്ക്കപ്പടി ജിത വിഹാറില്‍ ഗോപിനാഥന്റെ ഭാര്യ ജസീന്ത കഴിഞ്ഞ ദിവസം വൈകീട്ടാണ് ആലുവ- പറവൂര്‍ റോഡില്‍ ആനച്ചാല്‍ പെട്രോള്‍ പമ്പിന് മുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്. റോഡിന്റെ അരികിലൂടെ ജസീന്ത നടന്നുപോകുമ്പോള്‍ പറവൂര്‍ ഭാഗത്തേയ്ക്ക് പോയ വാന്‍ പിറകില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്തുളള പെട്രോള്‍ പമ്പിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് കൊലപാതകമാണോ എന്നായിരുന്നു ഷെയര്‍ ചെയ്തവര്‍ ഉയര്‍ത്തിയ മുഖ്യ ചോദ്യം. സ്ത്രീയെ ഇടിക്കുന്നതിന് മുമ്പ് വേഗത കുറച്ച് വന്ന വണ്ടി, സ്ത്രീക്ക് നേരെ തിരിഞ്ഞ് ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതില്‍ ദുരൂഹത ഉന്നയിച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുത്തത്. പുറകേയെത്തിയ കാര്‍ യാത്രക്കാര്‍ വണ്ടിനിര്‍ത്തി അടുത്തുള്ള പമ്പുകാരെ സഹായത്തിന് വിളിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്