കേരളം

അമേഠിയില്‍ സരിത എസ് നായര്‍ക്ക് 77 വോട്ട്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിത തിരിച്ചടി നേരിടുകയാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്. 

അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സരിത എസ്. നായര്‍ 77 വോട്ടുനേടി. വോട്ടെണ്ണല്‍ ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോഴുള്ള കണക്കുകളിലാണ് സരിതാ എസ് നായര്‍ക്ക് 77 വോട്ട് ലഭിച്ചതായ കണക്ക് പുറത്തുവന്നത്. 

നേരത്തെ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത പത്രിക നല്‍കിയിരുന്നു. എന്നാല്‍ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ അമേഠിയിലും സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ