കേരളം

ബലിയാടില്‍ നിന്നും ഗോലിയാത്തായി ഉയിര്‍പ്പ്; 'പെരിയ'വിജയത്തില്‍ ആറാടി ഉണ്ണിത്താന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഇടതിന്റെ ഉരുക്ക് കോട്ട യുഡിഎഫിന്റെ ഭാഗമാക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെ 40,438 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന്റെ ആദ്യവിജയമാണിത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 4,74,961 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് 4,34,523 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി 1,76,049 വോട്ടുകള്‍ നേടി. കാസര്‍കോട് ലോക്‌സഭാ പരിധിയിയില്‍ വരുന്ന ഏഴ് നിയോജകമണ്ഡലങ്ങളില്‍ മഞ്ചേശ്വരവും കാസര്‍കോടും, ഉദുമയും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. 

പെരിയ ഇരട്ടക്കൊലപാതകവും അക്രമരാഷ്ട്രീയവുമായിരുന്നു കാസര്‍കോട് മണ്ഡലത്തിലെ മുഖ്യതെരഞ്ഞടുപ്പ് വിഷയം. വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ മാര്‍ക്‌സിസ്റ്റ് ആക്രമണത്തിനെതിരായ വിധിയെഴുത്താണ് ജനവിധിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ