കേരളം

രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ പടയോട്ടം; ലീഡ് ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് നീങ്ങവെ, റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തൊട്ടുപിന്നില്‍ മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ 70,000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ടുനില്‍ക്കുന്നത്. വോട്ടെണ്ണല്‍ 27 ശതമാനം മാത്രം പിന്നിട്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം. എല്‍ഡിഎഫിന്റെ വി പി സാനുവാണ് കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വയനാട് രാഹുലിന്റെ ലീഡ് ഒരു ലക്ഷം കടന്നു. 

2017ല്‍ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത് സിപിഎമ്മിലെ എംബി ഫൈസലിനെ 1,71,023 വോട്ടിന് പിന്നിലാക്കിയാണ്. എന്‍ ശ്രീപ്രകാശ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 2014ല്‍ ് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  ഇ അഹമ്മദ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍