കേരളം

ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോല്‍വിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. 

ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ മുതല്‍ സ്വന്തം പ്രവചനങ്ങള്‍ ചുവടെ ചേര്‍ത്തവരെ വരെ കമന്റില്‍ കാണാം.

എന്നാല്‍ ഫലം പുറത്തുവന്നതോടെ ഹിറ്റായി മാറുകയായിരുന്നു ഈ പ്രവചനം. '2014 കൂടി ഒന്നു പ്രവചിക്കൂ...'എന്നു പറയുന്നവരെ മുതല്‍ 'നാളെ മഴ പെയ്യുമോ', 'ഭാര്യ ഗര്‍ഭിണിയാണ് കുട്ടി ഏതാണെന്ന് പറഞ്ഞ് തരോ?' എന്ന് ചോദിക്കുന്നവരെ വരെ ഇപ്പോള്‍ കമന്റ് ബോക്‌സില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ