കേരളം

മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ തിരിച്ചടി ; പിണറായി വിരുദ്ധത വോട്ടായി മാറിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലത്തു നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. പിണറായിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പില്‍ വോട്ടായി മാറിയതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

വ്യക്തിഹത്യയിലൂടെ, അപവാദപ്രചരണത്തിലൂടെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ സിപിഎം പരമ്പരാഗതമായി സ്വീകരിച്ചുപോരുന്ന ഒരു തന്ത്രം, അതിന് കനത്ത തിരിച്ചടിയാണ് കൊല്ലത്തെ ജനങ്ങള്‍ നല്‍കിയത്. ഗീബല്‍സിയന്‍ നുണപ്രചരണങ്ങള്‍ നടത്തി ജനങ്ങളുടെ മുമ്പില്‍ നേതാക്കളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ അപവാദ പ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയം. 

ഇടതുപക്ഷത്തിന്റെ നന്മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണ്. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്ന് സിപിഎം കേന്ദ്രനേതൃത്വം ആലോചിക്കണം. ബിജെപി പോലും നടപ്പാക്കാത്ത നവലിബറല്‍ നയങ്ങളാണ് പിണറായി വിജയന്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. 

കൊല്ലത്ത് സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിനെ തോല്‍പ്പിച്ചാണ് എന്‍ കെ പ്രേമചന്ദ്രന്‍ വീണ്ടും വെന്നിക്കൊടി പാറിച്ചത്. ഇടതുപക്ഷത്തിനായി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ