കേരളം

'നന്ദിയുണ്ട് ടീച്ചര്‍'; ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ നിഷ്പ്രയാസം ജയിച്ചു കയറാമെന്ന ചിന്തയിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ രമ്യയെ കളിയാക്കിക്കൊണ്ടുള്ള ദീപ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയാവുകയായിരുന്നു. ഇതോടെ രമ്യയുടെ പിന്തുണ കുത്തനെ ഉയരുകയായിരുന്നു. രമ്യയെക്കുറിച്ച് ദീപ നിശാന്ത് ഫേയ്‌സ്ബുക്കില്‍ തുടരെ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. 

ഒന്നരലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ രമ്യയും ദീപയ്ക്ക് നന്ദി പറഞ്ഞതോടെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രമ്യയുടെ ട്രോളിനെ ചിലര്‍ കയ്യടിക്കുമ്പോള്‍ മറ്റു ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ജയത്തിന്റെ ക്രെഡിറ്റ് ദീപ നിശാന്തിന് കൊടുക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്