കേരളം

'പിണറായി ശൈലി മാറ്റരുത്, അതാണ് ഞങ്ങള്‍ക്ക് നല്ലത്';  രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശൈലി മാറരുതെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേ ശൈലിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനവിധി മോദിസര്‍ക്കാരിനും പിണറായി സര്‍ക്കാരിനുമെതിരാണ്. അത് മറച്ച് വെക്കാന്‍ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞടുപ്പില്‍ കണ്ടത് അത് മനസിലാകാത്ത ഒരേ ഒരു വ്യക്തി പിണറായി വിജയന്‍ മാത്രമാണ്. 

തെരഞ്ഞടുപ്പില്‍ ശബരിമല പ്രതിഫലിച്ചിരുന്നെങ്കില്‍ ബിജെപി ജയിക്കുമായിരുന്നില്ലേ എന്ന് പിണറായി പറഞ്ഞത് മനസ്സിലുള്ള കാര്യം അറിയാതെ പുറത്ത് വന്നതാണ്. 
തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ശബരിമല തന്നെയാണ്. എല്ലാവരും  യുഡിഎഫിന് വോട്ട് ചെയ്തു. അത് മനസിലാക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല. ജനം അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത പിണറായിക്ക് ഇല്ല ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. വരുന്ന ഉപതെരഞ്ഞടുപ്പുകളിലും ഈ വിജയം ആവര്‍ത്തിക്കും. 

ബിജെപിയുടെവര്‍ഗീയതയ്‌ക്കെതിരായ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പേരാട്ടം തുടരും. തെരഞ്ഞടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ രാജിവേക്കേണ്ട ആവശ്യമില്ല, കോണ്‍ഗ്രസ് നേരത്തയെും പരാജയപ്പെട്ടിരുന്നു. പരാജയത്തില്‍ നിന്ന് പാഠം പഠിച്ചാണ് കോണ്‍ഗ്രസ് മുന്നേറിയത്. രാഹുലിന്റെ രാജിയല്ല പരിഹാരമെന്നും ചെന്നിത്തല പറഞ്ഞു. ജനവിധിയുടെ അടിസ്ഥാനത്തില്‍ കുടുതല്‍ ഉത്തരവാദിത്തോടും ചുമതലാബോധത്തോടെയും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. തെരഞ്ഞടുപ്പില്‍ ബിജെപിക്ക് ഗണ്യമായ വോട്ടുവര്‍ധനവ് ഉണ്ടായിട്ടില്ല. സിപിഎം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു