കേരളം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന മുന്നേറ്റം നിര്‍ത്തിവെപ്പിച്ചു; പിണറായിയെ വെട്ടിലാക്കി വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നവോത്ഥാന പരിപാടികള്‍ സിപിഎം നിര്‍ത്തിവെപ്പിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍. പിന്നീട് യോഗംചേരാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ പാതിരപ്പള്ളിയില്‍ പറഞ്ഞു.

അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കാനും കോണ്‍ഗ്രസ് ജയിക്കാനും കാരണം ന്യൂനപക്ഷങ്ങളാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് കോണ്‍ഗ്രസിന്റെ ജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ കേരള രാഷ്ട്രീയം ഹൈജാക്ക് ചെയ്‌തെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ