കേരളം

മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണം വോട്ട് കുറച്ചെന്ന് എഎം ആരിഫ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: താന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം തനിക്ക് ദോഷമായെന്ന് ആലപ്പുഴയില്‍ നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ്. ന്യൂനപക്ഷങ്ങളുടെ ഏകീകരണം ആലപ്പുഴയില്‍ ഉണ്ടായിട്ടില്ലെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടാല്‍ മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

ഈഴവരുടെ വോട്ട് കൊണ്ടാണ് ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം തള്ളി എഎം ആരിഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചതെന്ന് ആരിഫ് പറഞ്ഞു. എസ്എന്‍ഡിപിയുടേയും എന്‍എസ്എസിന്റേയും അടക്കം എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി അവകാശപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും എഎം ആരിഫ് പറഞ്ഞു.

അതേസമയം, മണ്ഡലത്തിലെ പരാജയത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചിലരുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തോല്‍വിക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി