കേരളം

വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലെത്തുമോ?; വാര്‍ത്തകളോട് പ്രതികരിച്ച് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെരഞ്ഞടുപ്പ് ഫലം വന്നതിന് ശേഷം താനുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതായും ഒരു സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആകുന്നു എന്നതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്നെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായ് മനസിലാക്കുന്നു.പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തിരിച്ചു വരുന്നതിന് അഭിപ്രായ രൂപീകരണം നടത്തുവാനുള്ള നിര്‍ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്.രണ്ട് ദിവസം മുന്‍പേ എന്നെ പുതിയ ഒരു ചുമതല ഏല്‍പ്പിച്ചു എന്ന നിലയ്ക്കും ഒരു വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഏതോ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതും പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്.ഇക്കാര്യം തിരിച്ചറിഞ്ഞു ജാഗ്രത പുലര്‍ത്തണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍