കേരളം

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനിമരണം; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനിമരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിയിൽ ഒൻപതുവയസ്സുകാരി മരിച്ചത് എച്ച്1 എന്‍1 പനി ബാധിച്ചാണെന്നാണ് സ്ഥിരീകരണം.  

കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന കുട്ടിയുടെ മരണം എച്ച്1 എൻ1 മൂലമാണെന്ന് വിശദമായ പരിശോധനയിലാണ് കണ്ടെത്തിയത്. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി. ഈ മാസം ഇരുപത്തിനാലാം തിയതിയാണ് മരണം.

വിവിധ ജില്ലകളില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്