മലപ്പുറം : രാജ്യത്തിന്റെ ആത്മാവിനെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ. രാഹുൽ ഗാന്ധിക്ക് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
വയനാട്ടിൽ നിന്ന് മത്സരിച്ചതിൽ നന്ദി. രണ്ട് പാര്‍ട്ടികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള ബന്ധം ദൃഢമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള അവസരമായിരുന്നു ഞങ്ങള്‍ക്കത്. യുഡിഎഫ് സംസ്ഥാനത്ത് നേടിയ മിന്നുന്ന ജയം രാഹുൽ ഇഫക്ടാണെന്നും അദ്ദേഹം കുറിച്ചു. വയനാടിലെ ചരിത്രവിജയം നിങ്ങളുടെ നേതൃപാടവത്തോടുള്ള സ്നേഹവും ആദരവും ബഹുമാനവുമാണ് കാണിക്കുന്നത്. ഒരു നേതാവെന്ന നിലയില്‍ സ്നേഹത്തിന്റെയും അംഗീകരിക്കലിന്റെയും സന്ദേശം താങ്കൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നതിൽ അഭിമാനിക്കുന്നുവെന്നും കത്തിൽ പറയുന്നു.
എല്ലാ ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതംതന്നെ സത്യത്തിനും നീതിന്യായത്തിനും വേണ്ടിയുള്ള പോരാട്ടവും പരീക്ഷണവുമായിരുന്നു. എന്തെല്ലാമായാലും നിലനില്‍ക്കുന്നത് സത്യവും നീതിയുമായിരിക്കും. ടാഗോര്‍ വിഭാവനം ചെയ്ത ഭയമില്ലാത്ത മനസ്സും തല ഉയര്‍ത്തിയുമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താന്‍ താങ്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അതിയായി താത്പര്യപ്പെടുന്നുവെന്നും തങ്ങൾ കത്തിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ