കേരളം

മസാല ബോണ്ട മോശമെങ്കില്‍ ചിക്കന്‍ ബോണ്ടയെന്ന് പറയാം; ലീഗിനെ പരിഹസിച്ച് ഷംസീര്‍; വിവാദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയിലെ മസാല ബോണ്ട് ചര്‍ച്ചയ്ക്കിടെ ലീഗിനെ പരിഹസിച്ച് എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ലെന്നും മസാല ബോണ്ടയെ  കുറിച്ച് മാത്രമെ അറിയുവെന്നുമാണ് ഷംസീര്‍ പ്രസംഗിച്ചത്. ഇതിനെതിരെ ലീഗ് അംഗങ്ങള്‍ രംഗത്തുവന്നു. ഒരു പാര്‍ട്ടിയെ അപ്പാടെ അപമാനിക്കുന്നതാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. 

കിഫ്ബി യുടെ മസാല ബോണ്ടില്‍ രാഷ്ട്രീയമായി മറുപടി സര്‍ക്കാര്‍ തയ്യാറാണ്. സാധാരണരീതിയിലാണെങ്കില്‍ പ്രതിവര്‍ഷം 5000 കോടിയുടെ വികസനം മാത്രമാണ് കേരളത്തില്‍ നടക്കുക. വികസനത്തിന് മുന്നില്‍ കാത്തുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കേരളം അതിവേഗം മുന്നോട്ട് പോയത് പിണറായി കേരളം ഭരിച്ചപ്പോഴാണെന്നും ഷംസീര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ലീഗിന് മസാലബോണ്ടിനെ പറ്റി അറിയില്ലെന്ന് ഷംസീര്‍ പറഞ്ഞത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ ഷംസീറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ലീഗ് എംഎല്‍എ ഷംസൂദ്ദീന്‍ രംഗത്തെത്തി. ഒരു പാര്‍ട്ടിയെ അപ്പാടെ അപമാനിക്കുന്നതാണ് എംഎല്‍എയുടെ പരാമര്‍ശം. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഞങ്ങളും ഒട്ടും പിന്നിലല്ലെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. 

എന്നാല്‍ മസാല ബോണ്ടയെന്നത് ഒരു അസഭ്യപരാമര്‍ശമാണെന്ന് തോന്നുന്നില്ല. മസാല ബോണ്ടയ്ക്ക പകരം ചിക്കന്‍ ബോണ്ട ഉപയോഗിക്കാമെന്നും ഷംസീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ