കേരളം

കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കും, രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം കാരണമെന്ന് വി.മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. മലയാളികള്‍ക്ക് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തതാവാം ഇതിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു. സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണം. ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വോട്ട് നേടാനായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് മാത്രം പോരായിരുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. 

ബിജെപിയില്‍ ആശയപോരാട്ടം നടക്കുന്നു എന്നത് മാധ്യമ സൃഷ്ടിയാണ്, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നുനം മുരളീധരന്‍ പറഞ്ഞു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി.മുരളീധരന്‍ നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാജ്യസഭാ എംപിയാണ് മുരളീധരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം