കേരളം

മുണ്ടില്ലാതെ ഓടുന്ന പ്രതി, പിന്നാലെ പൊലീസ്; റോഡില്‍ ക്രൂരമര്‍ദനത്തിന് ഇരയായ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പൊലീസിന്റെ ക്രൂരമര്‍ദനത്തിനിടെ തിരുവല്ലം സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. പോക്‌സോ കേസില്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് ഇറങ്ങിയോടുന്ന അനീഷിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

മുണ്ട് ഉടുക്കാതെ തിരിഞ്ഞുനോക്കി ഓടുന്ന അനീഷിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പിന്നാലെ ഒരു പൊലീസും അനീഷിന്റെ ഭാര്യയും അമ്മയും ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഓട്ടത്തിനൊടുവില്‍ അനീഷിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. എസ്സിപിഒ സൈമന്‍. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ