കേരളം

സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാം, 97 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളിലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. 97 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിച്ചു. രണ്ടാം ഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. 

മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാത്രമാണ് മാറ്റമുള്ളത്. വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളില്‍ കുറച്ചെണ്ണത്തിന്റെ ബൈന്റിങ് മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. 

രണ്ടാം ഘട്ടത്തില്‍ രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. മൂന്നാം ഘട്ടത്തില്‍ അറുപത്തിയൊന്ന് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കണം. രണ്ടാം ഘട്ട പുസ്തക വിതരണം ഓഗസ്റ്റിലുണ്ടാവും. കടലാസ് കരാര്‍ നല്‍കുന്നതില്‍ താമസം വന്നതിനാല്‍ 2018 ഡിസംബറിലാണ് കെബിപിഎസ് പ്രിന്റിങ് ആരംഭിച്ചത്. സ്വകാര്യ കമ്പനികള്‍ കരാറില്‍ നിന്ന് വിട്ടുനിന്നതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്‌സ് ലിമിറ്റഡില്‍ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു