കേരളം

അടുത്ത വർഷം 26 പൊതു അവധികൾ; നിയന്ത്രിത അവധികൾ മൂന്നെണ്ണം; പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക. അടുത്ത വർഷം ഒക്ടോബർ 24നും 25നുമായി രണ്ട് ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാൽ 24നു മാത്രമാണ് അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ജനുവരി രണ്ട് – മന്നം ജയന്തി, ഫെബ്രുവരി 21 – ശിവരാത്രി, ഏപ്രിൽ 9 – പെസഹ, ഏപ്രിൽ 10 – ദുഃഖ വെള്ളി, ഏപ്രിൽ 14– വിഷു, അംബേദ്കർ ജയന്തി, മെയ് ഒന്ന് – മെയ് ദിനം, ജൂലൈ 20 – കർക്കടക വാവ്, ജൂലൈ 31 – ബക്രീദ്, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28 – അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 – മുഹറം, ഓഗസ്റ്റ് 31 – തിരുവോണം, സെപ്റ്റംബർ ഒന്ന് – മൂന്നാം ഓണം, സെപ്റ്റംബർ രണ്ട് ‌– ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 10 – ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21 – ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി, ഒക്ടോബർ 24 – മഹാനവമി, ഒക്ടോബർ 26 – വിജയദശമി, ഒക്ടോബർ 29 – നബിദിനം, ഡിസംബർ 25 – ക്രിസ്മസ്.

ഞായറാഴ്ച പൊതു അവധി വരുന്നത്: ജനുവരി 26 – റിപ്പബ്ലിക് ദിനം, ഏപ്രിൽ 12 – ഈസ്റ്റർ, മേയ് 24 – ഈദുൽ ഫിത്ർ, ഓഗസ്റ്റ് 30 – ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി – നവംബർ 14. 

നിയന്ത്രിത അവധികൾ: മാർച്ച് 12 – അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് മൂന്ന് – ആവണി അവിട്ടം, സെപ്റ്റംബർ 17 – വിശ്വകർമ ദിനം.

∙ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!