കേരളം

ആശങ്ക ഒഴിയുന്നു; മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; മഴ കുറയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അറബിക്കടലില്‍ രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറഞ്ഞേക്കും. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും.

കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക,ഗോവ മേഖലയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റ്. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. 

അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.  വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍വരെ വേഗത്തില്‍ അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപില്‍ ചുവപ്പ് ജാഗ്രതയും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം