കേരളം

ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി ; പാര്‍ട്ടി ചെയര്‍മാനല്ലെന്ന് കോടതി ; അപ്പീല്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി ഉത്തരവിട്ടു. ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതി വിധി ശരിവെച്ചു. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിലുള്ള സ്‌റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള ജോസ് കെ മാണി പക്ഷത്തിന്റെ നടപടിയാണ് മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നത്. ഇത് ചോദ്യം ചെയ്താണ് ജോസ് കെ മാണി പക്ഷം സബ് കോടതിയെ സമീപിച്ചത്. എന്നാല്‍ ജോസ് കെ മാണിയുടെ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

പാര്‍ട്ടി ചെയര്‍മാന്‍ പദവിയോ, അധികാരമോ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും, അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍സിഫ് കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി ധാര്‍മ്മികമായ വിജയമാണെന്നും, ഇനിയെങ്കിലും അഹങ്കാരവും ധാര്‍ഷ്ട്യവും വെടിഞ്ഞ് പി ജെ ജോസഫിന്റെയും സിഎഫ് തോമസിന്റെയും നേതൃത്വത്തെ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോസ് കെ മാണിയും കൂട്ടരും തയ്യാറാകണമെന്ന് ജോസഫ് പക്ഷ നേതാവായ എംജെ ജേക്കബ് അഭിപ്രായപ്പെട്ടു.  പി ജെ ജോസഫ് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യത അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ജേക്കബ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍