കേരളം

തിര ആഞ്ഞടിച്ചു; കടല്‍ക്കരയില്‍ കുഴിച്ചിട്ട സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് പുറത്തെത്തി

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍; മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഞ്ഞടിച്ച കടല്‍ തിരിച്ചെത്തിച്ചത് 3 മാസം മുമ്പ് കാണാതായ സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കടല്‍ക്കരയില്‍ കുഴിച്ചിട്ട ബൈക്കാണ് കടല്‍ പ്രക്ഷുബ്ദമായതോടെ പുറത്തെത്തിയത്. മലപ്പുറം പറവണ്ണ വേളാപുരം കടപ്പുറത്ത് ഇന്നലെയാണ് സംഭവം. പ്രദേശവാസിയായ സിപിഎം പ്രവര്‍ത്തകന്‍ ഉനൈസിന്റെ വീട്ടുമുറ്റത്ത് മൂന്ന് മാസം മുന്‍പാണ് ബൈക്ക് കാണാതാകുന്നത്. 

ബൈക്ക് കടലില്‍ തള്ളിയെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍  തിരയടിച്ചു കയറിമണല്‍ത്തിട്ട ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. തിരൂര്‍ പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം