കേരളം

പാതിരാത്രി കോളിങ് ബെല്‍, പിന്നാലെ കറണ്ടുപോയി; വീടിന്റെ ഭിത്തിയില്‍ അവ്യക്തമായ അടയാളങ്ങള്‍; ഭീതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വീടിന്റെ ഭിത്തിയില്‍ അവ്യക്തമായ അടയാളങ്ങള്‍ വരച്ചിട്ടിരിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. അങ്കമാലി എടക്കുന്നില്‍ ലക്ഷം വീട് കോളനിയുടെ സമീപം താമസിക്കുന്ന തച്ചില്‍ അപ്രേം ത്രേസ്യാമ്മയുടെ വീട്ടിലാണ് കരിക്കട്ടകൊണ്ട് വരച്ച രീതിയില്‍ അടയാളങ്ങള്‍ കണ്ടത്. പാതിരാത്രി കോളിങ് ബെല്‍ കേട്ടതോടെ മോഷണ ഭീഷണിയിലാണ് പ്രദേശവാസികള്‍.

കഴിഞ്ഞ ദിവസം രാത്രി 12ന് അജ്ഞാതര്‍ ത്രേസ്യാമ്മയുടെ വീടിന്റെ കോളിങ് ബെല്‍ അടിച്ചിരുന്നു. ഉടനെ പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.
വീടിന്റെ പിന്നിലായാണ് ഭിത്തിയില്‍ കരികൊണ്ട് വരച്ച അടയാളങ്ങള്‍ കണ്ടത്. അതേസമയത്തു തന്നെ വഴിയില്‍നിര്‍ത്തിയിട്ട ബൈക്കില്‍ ആരോ കയറി പോകുന്നതു കണ്ടെന്നും വീട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ എടക്കുന്നിലെ പല ഭാഗങ്ങളിലും വൈദ്യുതി നിലയ്ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്തിയതിനിടെ ബസ്ലേഹത്തും സമാന സംഭവമുണ്ടായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എടക്കുന്നിലും ബസ്ലേഹത്തും പൊലീസ് പരിശോധന നടത്തി. പരിശോധന ശക്തമാക്കുമെന്നും അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്