കേരളം

ചൂണ്ടയില്‍ കുടുങ്ങിയത് 250 കിലോ ഭാരമുളള ഭീമന്‍ സ്രാവ്; കീഴടങ്ങാന്‍ തയ്യാറാകാതെ വളളക്കാരെ ചുറ്റിച്ചു, മത്സരയോട്ടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 250 കിലോ ഭാരമുള്ള ഭീമന്‍ സ്രാവ് ചൂണ്ടയില്‍ കുടുങ്ങി. വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റന്‍ മത്സ്യം ചൂണ്ടയില്‍ കുരുങ്ങിയത്.

അച്ചിണി സ്രാവെന്ന് അറിയപ്പെടുന്ന മത്സ്യത്തിന് 250 കിലോ തൂക്കമുണ്ട്. ചൂണ്ടയില്‍ കുരുങ്ങിയെന്ന് ഉറപ്പായിട്ടും കീഴടങ്ങാന്‍ വമ്പന്‍ സ്രാവ് തയ്യാറായില്ലെന്ന് വള്ളക്കാര്‍ പറയുന്നു. കുറേ ദൂരം മത്സരയോട്ടം നടത്തിയ ശേഷമാണ് സ്രാവ് കരയ്ക്കടിഞ്ഞത്.

കരയിലെത്തിച്ചതും സ്രാവിനെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. വണ്ടിയില്‍ കയറ്റാന്‍ തന്നെ ഏകദേശം ഒരുമണിക്കൂറിലേറെ എടുത്തുവെന്നും നാട്ടുകാര്‍ പറയുന്നു. വടക്കന്‍ കേരളത്തിലെ മത്സ്യക്കമ്പോളത്തിലേക്ക് സ്രാവിനെ കയറ്റി അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്