കേരളം

'അടിയന്തിര'ത്തിന്റെ കത്തുകിട്ടിയോ?; റോഡിന് ആദരാഞ്ജലി; സദ്യ ഉണ്ണാന്‍ വിളിച്ച് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും നിത്യകാഴ്ചയാണ്. അയര്‍ക്കുന്നം–ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി 'സഞ്ചയന' കര്‍മങ്ങള്‍ നടത്തുകയാണ് ആറുമാനൂര്‍ നിവാസികള്‍. 10 കോടി രൂപ റോഡ് പുനരുദ്ധാരണത്തിനു അനുവദിച്ചിട്ടും നടപടി ക്രമങ്ങള്‍ നീളുകയാണ്.

10ന്  'അടിയന്തിരം'  നടത്തി പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. 'അടിയന്തിര സദ്യ'യും നല്‍കും. മെഡിക്കല്‍ കോളജ് ആശുപത്രി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ കൂടുതലായി ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ