കേരളം

ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു; കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് ബുള്‍ബുള്‍ ചുഴലിക്കാറ്റായി മാറി ബംഗാള്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും. നാളെ മുതല്‍ 10 വരെ തീവ്ര ചുഴലിക്കാറ്റ് നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അറബിക്കടലിലെ മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണെങ്കിലും ശക്തി കുറയുന്നുണ്ട്. ഇന്ന് ഇത് ന്യൂനമര്‍ദമായി ദുര്‍ബലമാകും. 

ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള, കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും വടക്കന്‍ മേഖലയിലേക്കു പോകുന്നതിനു വിലക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം