കേരളം

കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധു ; തൃക്കാക്കര നഗരസഭ എല്‍ഡിഎഫിന് തന്നെ ; ഉഷ പ്രവീണ്‍ ചെയര്‍പേഴ്‌സണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തൃക്കാക്കര നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി. സിപിഎമ്മിന്റെ ഉഷ പ്രവീണിനെ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി അജിത തങ്കപ്പനെയാണ് ഉഷ പരാജയപ്പെടുത്തിയത്.

ചെയര്‍പേഴ്‌സണായിരുന്ന ഷീല ചാരുവിനെ അയോഗ്യയാക്കിയതോടെയാണ് നഗരസഭയിലേക്ക് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് കൂറുമാറിയ ഷീല അയോഗ്യയായതോടെ, 43 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങള്‍ വീതമായി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഇ എ മജീദിന്റെ വോട്ടാണ് അസാധുവായത്.

ചെയര്‍പേഴ്‌സണ്‍ പദവി വീതംവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെയാണ്, കോണ്‍ഗ്രസ് കൗണ്‍സിലറായ ഷീല ചാരു ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. തുടര്‍ന്ന് ഷീലയെ ചെയര്‍പേഴ്‌സണാക്കി ഇടതുപക്ഷം ഭരണം പിടിക്കുകയായിരുന്നു.

ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഒന്നാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ അജിത തങ്കപ്പനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ കെ കെ നീനുവിനെ നഗരസഭാധ്യക്ഷ ആക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതിനെ ഷീല ചാരു ഉള്‍പ്പെടെ എതിര്‍ത്തതായാണ് സൂചന. ഇതോടെയാണ് 21-ാം ഡിവിഷനിലെ കൗണ്‍സിലറായ ഉഷയെ മല്‍സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍