കേരളം

മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നിലെ കാരണം കേന്ദ്രസര്‍ക്കാരിന്റെ കോടികള്‍; ചീഫ് സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമെന്ന് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്നതിന്റെ ലക്ഷ്യം കേന്ദ്ര ഗവണ്‍മെന്റ് മാവോയിസ്റ്റ് വേട്ടക്കായി നല്‍കുന്ന കോടികളാണെന്ന് റിട്ടയേര്‍ഡ് ജെസ്റ്റിസ് കെമാല്‍ പാഷ. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതി അലക്ഷ്യമാണെന്നും  ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയും യുഎപിഎയും കേരളത്തിന് അപമാനം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെ മാല്‍പാഷ.
 മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്.

ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതി സ്വീകരിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെങ്കിലും യുഎപിഎ പിന്‍വലിക്കുന്നതു സംബന്ധിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉറപ്പൊന്നും നല്‍കിയില്ല. ഇതും പൊലീസ് ഹാജരാക്കിയ തെളിവുകളും കണക്കിലെടുത്താണ് കോടതി നടപടി. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരുന്നു.

പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. യുഎപിഎ കേസിന്റെ ഈ ഘട്ടത്തില്‍ തന്നെ ഒഴിവാക്കണമെന്നും പ്രതിഭാഗം പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സമയം വേണമെന്നാണ്, വാദത്തിനിടെ പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍ യുഎപിഎ പിന്‍വലിക്കുന്നതു സംബന്ധിച്ച് പിന്നീട് ഉറപ്പൊന്നും നല്‍കിയില്ല.

യുഎപിഎ നിലനില്‍ക്കുന്ന ഒരു ഘടകവും ഈ കേസില്‍ ഇല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. രണ്ടു ലഘുലേഖ പിടിച്ചെടുത്തതാണ് കേസിന് ആധാരം. ലഘുലേഖകള്‍ കൈവശം വയ്ക്കുന്നതോ മാവോയക്ക് മുദ്രാവാക്യം വിളിക്കുന്നതോ കേസെടുക്കാവുന്ന കുറ്റമല്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത് ഒരിക്കലും കുറ്റമല്ല. അതുകൊണ്ടുതന്നെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് അഭാഭാഷകന്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി